കൊല്ലം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ. പി.സി.എ നേതൃത്വം നൽകുന്ന കരിയർ ഗൈഡൻസ് വെബിനാർ ഏപ്രിൽ 20 ഞായർ വൈകിട്ട് 8 മുതൽ 9:30 വരെ സൂമിൽ നടക്കും. ലിങ്ക് ഗ്രൂപ്പുകളിലൂടെ ലഭിക്കുന്നതായിരിക്കും.
+1, +2 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. ആദ്യം സൂമിൽ കയറുന്ന 100 വ്യക്തികൾക്ക് മാത്രമെ മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് ഉദ്‌ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഫ്രൊഫസർ സാം സ്കറിയ (ഡയറക്ടർ, എൽഇഎപി ട്രെയ്നിങ് അക്കാഡമി) ക്ലാസ്സുകൾ നയിക്കും. +1, +2, ഹയർ എഡ്യൂക്കേഷന് താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ പങ്കെടുക്കുക.
