Ultimate magazine theme for WordPress.

ആക്‌സിഡന്റ്: പാസ്റ്റർ സണ്ണി ഫിലിപ്പ് നിത്യതയിൽ

ചെത്തോങ്കര : ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെൻ്ററിലെ പൂവൻമല സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സണ്ണി ഫിലിപ്പ് (60 വയസ്സ്) റാന്നിയ്ക്കടുത്ത് ചെല്ലക്കാട്ട് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ

ചെത്തോങ്കരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു.

 

വിദേശത്ത് നിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി എയർപോർട്ടിൽ നിന്ന് ഭവനത്തിലേക്ക് വരുന്ന വഴിയിലാണ്

പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ കുമളിയിൽ നിന്നും വരികയായിരുന്ന കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റുമായി കൂട്ടി ഇടിച്ച് അപകടം സംഭവിച്ചത്. അപകട സമയത്ത് കാറിൽ ഇദ്ദേഹം മാത്രമായിരുന്നു എന്നാണ് അറിയുന്നത്. ബാക്കിയുള്ളവർ മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. ഈ വർഷത്തെ സ്ഥലം മാറ്റത്തിൽ ആലപ്പുഴ ഈസ്റ്റ് സെൻ്ററിലേക്ക് പോകാനിരിക്കെയാണ് ഈ അത്യാഹിതം സംഭവിച്ചത്.

 

ഭാര്യ : അടൂർ തുരുത്തിക്കര തടത്തിൽ കുടുംബാംഗമായ ശ്രീമതി ഡോളമ്മ സണ്ണി. മക്കൾ : ഗ്ലാഡിസ് ഫിലിപ്പ്, ബ്ലസി ഫിലിപ്പ്.

 

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG

Comments are closed.