തിരുവല്ല:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി ഐപിസി കേരളാ സ്റ്റേറ്റ് സേഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുന്ന വണ്‍റുപ്പി ചലഞ്ച് ഐപിസിയിലെ സഭാ ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമാകുമെന്നും ഈ പദ്ധതി കേരളത്തിലെ ഐപിസി സമൂഹം ഹൃദയപൂര്‍വം ഏറ്റെടുത്തതെന്നും പാസ്റ്റര്‍ ഡോ.കെ സി ജോണ്‍ പ്രസ്താവിച്ചു. തിരുവല്ല സെന്ററില്‍ വണ്‍റുപ്പി ചലഞ്ച് കോയിന്‍ ബോക്‌സ് വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെയും വിധവമാരെയും വിദ്യാര്‍ത്ഥികളെയും യുവതി യുവാക്കളെയും ഉന്നതിയിലെത്തിക്കാനുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ലക്ഷ്യം അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നന്മ നല്കുന്നതും സഭയുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു എന്നും ചരിത്രത്തിലിടമുണ്ടെന്നും പാസ്റ്റര്‍ കെ സി ജോണ്‍ പറഞ്ഞു. തിരുവല്ല സെന്ററിന് വേണ്ടി വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു തലവടി ഏറ്റുവാങ്ങി.ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദീകരണം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സജി മത്തായി കാതേട്ട്, വൈസ് ചെയര്‍മാന്‍ ജോസ് ജോണ്‍ കായംകുളം എന്നിവര്‍ വിവരിച്ചു.
സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ രാജു പൂവക്കാല, സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ അജു അലക്‌സ്, മാധ്യമ പ്രവര്‍ത്തകന്‍ പാസ്റ്റര്‍ സി പി മോനായി, സെന്റര്‍ ട്രഷറാര്‍ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗണ്‍സിലംഗം റോയ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. സെന്ററിലെ മുഴുവന്‍ സഭകള്‍ക്കും ബോക്‌സുകള്‍ വിതരണം ചെയ്തു. അര്‍ഹരായ ശുശ്രൂഷകന്‍മാരുടെയും, വിശ്വാസികളുടെയും,മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിര്‍മ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി,വിധവ സഹായപദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വണ്‍റുപ്പി ചലഞ്ചിലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നത്. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ വീതം ഹാളില്‍ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്‌സില്‍ നിക്ഷേപിക്കുക.കൃത്യമായ ഇടവേളകളില്‍ തുക ശേഖരിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍,കാസര്‍ഗോഡ്,വയനാട്,റാന്നി,ആലപ്പുഴ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുകയും,വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലും ഉടനെ പദ്ധതി നടപ്പിലാക്കുമെന്നും വെല്‍ഫെയര്‍ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
