ഇടുക്കിയിലെ തൂവൽ അരുവിയിൽ കാണാതായ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ തൂവൽ അരുവിയിൽ കാണാതായ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കാശേരി സ്വദേശികളായ പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ചനാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുടുംബത്തോടൊപ്പം അരുവിയിലെത്തിയ യുവാക്കളാണ് കുളിക്കുന്നതിനിടെ ആഴത്തിലേക്ക് മുങ്ങിതാണത്.
ഏഴ് പേരടങ്ങുന്ന സംഘമാണ് അരുവി കാണാൻ എത്തിയത്. ഇതിനിടെ അപകടത്തിൽപെട്ട ഇരുവരും ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും തുടർന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിയും യുവാക്കളെ രക്ഷിക്കാൻ കഴിഞ്ഞില്ല.
