Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പിന് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുമൺ: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പിൻ്റെ 16- ാ മത് ജനറൽ ബോഡി മീറ്റിംഗ് ഞായറാഴ്ച യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജി സാം കുട്ടിയുടെ അധ്യക്ഷതയിൽ നടന്നു. പാ. ജിജു ഡാനിയേൽ പ്രാർത്ഥിച്ച് ആരംഭിച്ചു. ആത്മീയ ആരാധനയ്ക്ക് പാ. ഷിബു ജോൺ നേതൃത്വം നൽകി. പാ. ഷിജു വർഗീസ് യുപിഎഫിൻ്റെ പ്രവർത്തനങ്ങളെ ഓർത്തും ജനറൽ ബോഡി മീറ്റിംഗിന് ആയും പ്രാർത്ഥിച്ചു.

ജനറൽ ബോഡിയിൽ 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാ. പി വി വർഗ്ഗീസ് (രക്ഷാധികാരി), പാ. ജി സാം കുട്ടി (പ്രസിഡന്റ്), പാ. ജോർജ് വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാ. ബിനോയ് എം ജോഷ്വാ (സെക്രട്ടറി, പാ. വിൽസൺ ജോസ് (ജോ. സെക്രട്ടറി), പാ. സി തങ്കച്ചൻ (ട്രഷറാർ), പാ. അനിൽ തങ്കച്ചൻ (പ്രയർ& മീഡിയ), പാ. തോമസ് ശാമുവേൽ (ജനറൽ കൺവീനർ) എന്നിവരും കമ്മറ്റി മെംമ്പേഴ്സായി പാ. ഷിബുജോൺ, ബ്രദർ എംഡി ജോർജ്, ബ്രദർ ജോസ് യോഹന്നാൻ എന്നിവരും കൺവൻഷൻ ഭാരവാഹികളായി ബ്രദർ ഷാജി ജോൺ (പബ്ലിസിറ്റി), ബ്രദർ പ്രഭാസ് (പന്തൽ & സൗണ്ട്), പാ. ഷാജി പന്നിവിഴ (ഫുഡ് &അക്കോമഡേഷൻ), ബ്രദർ ജോയി വർഗ്ഗീസ് (വാളറ്റിയർ സെക്യൂരിറ്റി), പാ. ബിജു ദാനീയേൽ (ഓഫറിംങ്ങ്), ബ്രദർ ജോയി (ട്രാൻസ്പോർട്ടേഷൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

Sharjah city AG

Comments are closed.