Ultimate magazine theme for WordPress.

ഒഡീഷയുടെ അപ്പോസ്തലൻ പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) കോവിഡ് മൂലം നിര്യാതനായി

ഒഡിഷയിലെ ഹിറാകുഡ് പെന്തെകൊസ്റ്റൽ ചർച്ച സ്ഥാപകൻ സമ്പൽപ്പൂർ ഡിസ്ട്രിക്റ്റിൽ ഹിറാകുഡിൽ പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) കോവിഡ് മൂലം നിര്യാതനായി. . കഴിഞ്ഞ 47 വർഷമായി ഈ സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. തുവയൂർ മഞ്ചാടിക്കുഴിയിൽ കുടുംബാംഗമാണ്.

അടൂർ തുവയൂർ ചർച്ച ഓഫ് ഗോഡ് സഭംഗമായ പാസ്റ്റർ തോമസുകുട്ടി 1970 കളുടെ തുടക്കത്തിൽ മുംബയിൽ ചർച്ച ഓഫ് ഗോഡിനോട് ചേർന്നാണ് സുവിശേഷവേല ആരംഭിക്കുന്നത്. തുടർന്ന് പ്രത്യേക ദൈവിക നിയോഗത്താൽ ഒറീസയിലെ ഹിറാകുഡ് എന്ന സ്ഥലത്ത് ചെന്ന് സ്വതന്ത്രമായി സഭാ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ആയിരകണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് നയിച്ച പാസ്റ്റർ തോമസുകുട്ടി നിരവധി ലോക്കൽ സഭകൾ സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി.

Sharjah city AG