എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു
ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി ഡല്‍ഹിയിലായിരുന്നു താമസം. 2020ല്‍ ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് മുത്തൂറ്റ് ആയിരുന്നു. 2011ല്‍ ഇന്ത്യന്‍ ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ 50ാമതും 2019ല്‍ 44ാമതും എത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. രാജ്യത്തെ ധനികരുടെ ഫോബ്സ് പട്ടികയില്‍ 26–ാം സ്ഥാനത്തായിരുന്നു മുത്തൂറ്റ് സഹോദന്മാർ.
ഭാര്യ സാറ ജോര്‍ജ് മുത്തൂറ്റ് ന്യൂഡല്‍ഹി സെൻറ് ജോര്‍ജ് സ്കൂള്‍ ഡയറക്ടറാണ്. മക്കൾ: ജോര്‍ജ് എം. ജോര്‍ജ് (എക്സി. ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്), അലക്സാണ്ടർ എം. ജോർജ് (മുത്തൂറ്റ് ഫിനാൻസ് ന്യൂഡൽഹി ഡെപ്യൂട്ടി എം.ഡി). പരേതനായ പോൾ എം. ജോർജ്. മരുമക്കൾ: തെരേസ, മെഹിക.
