Official Website

എം.​ജി. ജോ​ർ​ജ് മു​ത്തൂ​റ്റ് അ​ന്ത​രി​ച്ചു

0 542

ന്യൂ​ഡ​ൽ​ഹി: മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് (71) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഓ​ര്‍​ത്തോ​ഡോ​ക്സ് സ​ഭാ മു​ന്‍ ട്ര​സ്റ്റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം വ​ര്‍ഷ​ങ്ങ​ളാ​യി ഡ​ല്‍ഹി​യി​ലാ​യി​രു​ന്നു താ​മ​സം. 2020ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ജോ​ര്‍ജ് മു​ത്തൂ​റ്റ് ആ​യി​രു​ന്നു. 2011ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ ഫോ​ര്‍ബ്‌​സ് പ​ട്ടി​ക​യി​ല്‍ 50ാമ​തും 2019ല്‍ 44ാ​മ​തും എ​ത്തി. 1979ല്‍ ​മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ എം.​ഡി​യാ​യ ജോ​ര്‍​ജ്, 1993ലാ​ണ് ചെ​യ​ര്‍​മാ​നാ​യ​ത്. ഫി​ക്കി​യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. രാ​ജ്യ​ത്തെ ധ​നി​ക​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ല്‍ 26–ാം സ്ഥാ​ന​ത്താ​യി​രു​ന്നു മു​ത്തൂ​റ്റ് സ​ഹോ​ദ​ന്മാ​ർ.

ഭാ​ര്യ സാ​റ ജോ​ര്‍ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍ഹി സെൻറ്​ ജോ​ര്‍ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ൾ: ജോ​ര്‍ജ് എം. ​ജോ​ര്‍ജ് (എ​ക്സി. ഡ​യ​റ​ക്ട​ർ, മു​ത്തൂ​റ്റ് ഗ്രൂ​പ്), അ​ല​ക്സാ​ണ്ട​ർ എം. ​ജോ​ർ​ജ് (മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ന്യൂ​ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി എം.​ഡി). പ​രേ​ത​നാ​യ പോ​ൾ എം. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: തെ​രേ​സ, മെ​ഹി​ക.

Comments
Loading...
%d bloggers like this: