ബെൻ ക്രിസ്ടോസോം (61) നിത്യതയിൽ
അമേരിക്കയിലെ ട്യുത്സയിൽ ബെഞ്ചമിൻ ക്രിസ്ടോസോം കോവിഡ് ബാധിച്ചു ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഓറല് റോബെർട്സ് യൂണിവേഴ്സിറ്റിയിൽ പ്രധാന മാനേജ്‌മന്റ് തസ്തികയിൽ പ്രവർത്തിക്കുമ്പോൾ തന്നെ മിഷനറി പ്രവർത്തനത്തിനും സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബെൻ ചില ആഴച്ചകൾക്കു മുമ്പ് ഇന്ത്യയിലെ ചില ഗ്രാമങ്ങളിലും ഈജിപ്തിലും സുവിശേഷ പ്രവർത്തനത്തിന് പോയി കോവിഡ് ബാധിതനായി ആണ് മടങ്ങി വന്നത്. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച്ച നടത്തപ്പെടും.
ഭാര്യ :മാര്ഗരറ് ഗിൽബെർട്. മക്കൾ: കാന്ഡിസ്,സെറീന.
