Br.ജോർജ് മത്തായി സിപിഎ (71) നിത്യതയിൽ ചേർക്കപ്പെട്ടു
ഡാളസ്: പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ – 71) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജീവരുണ്യ പ്രവർത്തനത്തെ പെന്തെക്കോസ്തിൽ ജനകീയമാക്കിയ ജോർജ് മത്തായി ഒട്ടേറെ പേർക്ക് ആശ്വാസമായിരുന്നു. ഒരു ഉപദേശിയുടെ മകനായി ജനിച്ചതുകൊണ്ട് ബാല്യകാലത്ത് നേരിടേണ്ടി വന ഒട്ടേറെ ജീവിത വേദനകളും അവഗണകളും തന്നെ സഭാ നേതൃത്വത്തിൽ നിന്നുമുണ്ടായ തിക്താനുഭവങ്ങളും തന്നെ ഒരു ദൈവനിഷേധിയാക്കി.
എന്നാൽ തൻ്റെ 32 മത്തെ വയസിലുണ്ടായ മാരക രോഗങ്ങളും തുടർന്നുണ്ടായ അത്ഭുത രോഗസൗഖ്യവും ദൈവത്തിലേക്ക് കുടുതൽ അടുക്കുവാനിടയായി. തനിക്കു ലഭിച്ച അത്ഭുത രോഗശാന്തി ലോകമെമ്പാടും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഗാനത്തിലൂടെയും മറ്റും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. പെന്തെക്കോസ്തു ലോകത്തും മറ്റിതര സമുദായങ്ങളിലും കഷ്ടപ്പെടുന്നവർക്കായും ദുരിതമനുഭവിക്കുന്നവർക്കായും ഒരു നല്ല ശമര്യക്കാരനായി പ്രവർത്തിച്ച ജോർജ് മത്തായിയുടെ പ്രവർത്തനങ്ങൾ എന്നും പ്രകീർത്തിക്കപ്പെടും. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.
