Ultimate magazine theme for WordPress.

പൊടിയമ്മയ്ക്ക് പിന്നാലെ ഭർത്താവ് കൊച്ചുകുഞ്ഞും കർതൃസന്നിധിയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ പൂയപ്പിള്ളി പ്രാദേശിക സഭാംഗങ്ങളായ പൊടിയമ്മയും കൊച്ചുകുഞ്ഞും കോവിഡ് ബാധിച്ച് മരണമടഞ്ഞു . കഴിഞ്ഞ ഏപ്രിൽ 27 ന് പൊടിയമ്മ മരിച്ച് പത്താംദിനം ഭർത്താവ് കൊച്ചുകുഞ്ഞും യാത്രയായി. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വന്നുവെങ്കിലും പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഓയൂർ കാറ്റാടി കുന്നുവിള പുത്തൻവീട്ടിൽ എം.കൊച്ചു കുഞ്ഞ് (80) ഭാര്യ പൊടിയമ്മ (75) എന്നിവരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.
കൊച്ചു കുഞ്ഞിൻ്റെ സംസ്കാരം മെയ് 8 ഇന്ന് വീട്ടുവളപ്പിൽ പാസ്റ്റർ ഷാജിയുടെ നേതൃത്വത്തിൽ നടത്തി.
പൊടിയമ്മ ഓടനാവട്ടം ആലിങ്കട കുടുംബാംഗം.
മക്കൾ: പൊന്നമ്മ ,സൂസമ്മ, സജി (കുവൈത്ത്)
മരുമക്കൾ. സാമുവൽ കുട്ടി ,ഷാജിമോൻ, ലിസി സജി

Sharjah city AG
Leave A Reply

Your email address will not be published.