Ultimate magazine theme for WordPress.

നഴ്‌സിംഗ് ഹോമിൽ നിന്നു ഒളിച്ചോടിയ കന്യാസ്ത്രീകളെ കോൺവെന്റിൽ കണ്ടെത്തി

വിയന്ന: ഓസ്ട്രിയയിലെ സാൽസ്ബർഗിലെ കോൺവെന്റിൽ പാർത്തിരുന്ന 80 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്ന് കന്യാസ്ത്രിക നഴ്‌സിംഗ് ഹോമിൽ നിന്നു ഒളിച്ചോടി. മഠ ജീവിതത്തോടുളള ആഗ്രഹം അവരെ പഴയ കോൺവെന്റിലേക്ക് തിരികെ എത്തിച്ചുവെന്നാണ് സൂചന.
പ്രായാധിക്യം മൂലമാണ് അവരെ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റിയത്. മതസ്ഥാപനത്തിന്റെ പ്രൊവോസ്റ്റ് മാർക്കസ് ഗ്രാസൽ ഈ സംഭവത്തിൽ തൃപ്തനല്ലെന്നാണ് അറിവ്. ചട്ടങ്ങൾ ലംഘിച്ചും അനുമതിയില്ലാതെയും മഠത്തിലേക്ക് മടങ്ങിയ കന്യാസ്ത്രീകളുടെ നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Sharjah city AG

Comments are closed.