വത്തിക്കാൻ : അഞ്ചുവര്‍ഷം മുന്‍പ് അഗ്നിക്കിരയായ പാരീസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ച് മുഖ്യകാർമികത്വം വഹിച്ചു. ഞായറാഴ്ചയാണ് കത്തീഡ്രലിന്റെ കൂദാശാകർമം നിർവഹിച്ചുകൊണ്ടുള്ള ബലിയർപ്പണം നടന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സന്ദേശം നൽകി. അതീവ സുരക്ഷാ സംവിധാനത്തിലായിരുന്നു കത്തീഡ്രൽ വീണ്ടും തുറന്നത്. 2019 ഏപ്രിൽ 15 നാണ് എട്ടര നൂറ്റാണ്ട് പഴക്കമുള്ള കത്തീഡ്രലിൽ തീപിടുത്തമുണ്ടായത്.

Comments are closed.