Ultimate magazine theme for WordPress.

ഹ്രസ്വദൂര മിസൈല്‍ പരീക്ഷിണം നടത്തി വടക്കന്‍ കൊറിയ, ജാഗ്രതയോടെ ദക്ഷിണ കൊറിയയും ജപ്പാനും

സിയാൾ : വടക്കന്‍ കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്ത്. വടക്കന്‍ കൊറിയയുടെ തെക്കന്‍ ഹ്വാങ്ങ്‌ഹേ പ്രവിശ്യയില്‍ നിന്നും തെക്കന്‍ തീരത്തെ കടലിലേയ്ക്കാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചത് . 620 കിലോമീറ്റര്‍ ദൂരത്തോളം പറക്കാന്‍ ശേഷിയുള്ള മിസൈലാണ് വടക്കന്‍ കൊറിയ പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറയുന്നത്. അമേരിക്കയുമായി ചേര്‍ന്ന് അടിയന്തിരസാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പും ജാഗ്രതയും പുലര്‍ത്തുന്നുണ്ടെന്നും പ്രസ്താവനയിലൂടെ തെക്കന്‍ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും വ്യക്തമാക്കി. മിസൈല്‍ പരീക്ഷണം ഏതെങ്കിലും രീതിയിലുള്ള അപകടം രാജ്യത്ത് ഉണ്ടാക്കിയതായി വിവരങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്റെ അതിര്‍ത്തിക്കുള്ളിലേക്കോ അതിപ്രാധാധ്യമുള്ള സാമ്പത്തിക മേഖലകളിലേക്കോ മിസൈല്‍ പറന്നിട്ടില്ലെന്ന് ജപ്പാന്റെ ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരോക്കസു മറ്റ്‌സുനോയും പറഞ്ഞു.

Sharjah city AG