Ultimate magazine theme for WordPress.

വിദ്യാർത്ഥികൾ നിറമുള്ള സ്വപ്നങ്ങൾ കാണുന്നവരാകണം: നിറക്കൂട്ട് സമ്മേളനത്തിൽ ഡോ. മോഹൻ വർഗീസ്

തിരുവനന്തപുരം: ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങൾ കാണുകയും അത് കാലഘട്ടത്തിന് അനുസരിച്ച് പരുവപ്പെടുത്തുകയും ചെയ്യുന്നവരാണ് ജീവിത വിജയം കൈവരിക്കുന്നതെന്ന് അധ്യാപകനും പ്രസിദ്ധ മാധ്യമ പ്രവർത്തകനുമായ ഡോ. മോഹൻ വർഗീസ് പ്രസ്താവിച്ചു.

ക്രിസ്ത്യൻ ലൈവിന്റെ ഓൺലൈൻ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എങ്ങനെ നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാം എന്ന വിഷയത്തിലായിരുന്നു ഇന്ന് നടന്ന നിറക്കൂട്ട് സമ്മേളനത്തിൽ പ്രഭാഷണവും ചർച്ചയും. ആരോൺ അജി, ബ്രിയോണ ആൻ ബ്ലസിൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.

ഉച്ചക്ക് രണ്ടര മുതൽ നാലു വരെ നടന്ന സമ്മേളനത്തിൽ സിഞ്ചു മാത്യു നിലമ്പൂർ അധ്യക്ഷത വഹിച്ചു. ബ്ലസിൻ ജോൺ മലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബിയ ആന്റണി നേതൃത്വം വഹിച്ചു. റിനി അജി, ജെമിമ വി ജോമോൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഏഞ്ചലിൻ മേരി സാജൻ നന്ദി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.