തായ്പേയ് : തായ്‌വാന് ചുറ്റും ഒമ്പത് ചൈനീസ് വിമാനങ്ങളും ആറ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവയിൽ നാല് വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്‌വാൻ്റെ തെക്കുപടിഞ്ഞാറൻ, കിഴക്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു.
ശനിയാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 17 വിമാനങ്ങളും ആറ് നാവിക കപ്പലുകളും , ദ്വീപിന് ചുറ്റും എംഎൻഡി കണ്ടെത്തിയിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ പ്രതികരണം നടത്തിയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
