NICOG ഏപ്രിൽ മുതൽ ആരംഭിച്ച സൂം സൺഡേ സ്കൂൾ, കുട്ടികൾക്കായി ബോർഡ് ഗൈഡ് ലൈൻ webinar നടത്തി.
സൺഡേസ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് മാസം എട്ടാം തീയതി ഞായറാഴ്ച രാത്രി 7 30 മുതൽ കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ജോലി തുടങ്ങിയ മേഖലകളിൽ മാതാപിതാക്കളും കുഞ്ഞുങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പത്താം ക്ലാസും പ്ലസ് ടു കഴിഞ്ഞ് കുഞ്ഞുങ്ങൾ തുടർന്ന് തെരഞ്ഞെടുക്കേണ്ട കോഴ്സുകളെ കുറിച്ചുള്ള ഉപദേശങ്ങൾ
വിവിധ സർക്കാർ ജോലികൾ എങ്ങനെ കരസ്ഥമാക്കാം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ഇവയെക്കുറിച്ചുള്ള കാര്യങ്ങൾ ഈ മീറ്റിങ്ങിൽ കൂടി കുട്ടികൾക്ക് ബോധവൽക്കരണം നൽകി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേരള സർക്കാർ ട്രെയിനർ ഉം കരിയർ കൗൺസിലറുമായ ബ്രദർ അജി ജോർജ് വാളകം ക്ലാസ്സുകൾക്ക് നയിച്ചു.സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗീസ് കോർഡിനേറ്ററുമായ പാസ്റ്റർ ലിജോ ജോസഫ്,ട്രഷറർ തോമസ് സി ജെ,മറ്റു ബോർഡ് അംഗങ്ങളും നേതൃത്വം കൊടുത്തു.
