ഇനി എല്ലാ വിദേശ സംഭാവനകളും ഒരൊറ്റ എസ്‌ബിഐ ബ്രാഞ്ച് അക്കൗണ്ട് മുഖേന
വിദേശ സഹായം സ്വീകരിക്കുന്ന സഭകൾ എസ്ബി ഐ ന്യൂഡൽഹി ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറക്കണം
ന്യൂ ഡൽഹി:വിദേശ സംഭാവന സ്വീകരിക്കുന്ന എല്ലാ എൻജിഒകളോടും 2021 മാർച്ച് 31 നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി സൻസാദ്ബ്രാഞ്ചിൽ എഫ്‌സിആർഎ അക്കൗണ്ട് തുറക്കാൻ വിദേശ സംഭാവന ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ആവശ്യപ്പെട്ടു.
നിലവിലുള്ളഎഫ്സിആർഎ അക്കൗണ്ട് പുതിയ എഫ്‌സിആർഎ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും തടസമില്ല. നിശ്ചിത എഫ്‌സിആർഎ അക്കൗണ്ട് തുടങ്ങുന്നതിന് ഡൽഹിയിൽ നേരിട്ടെത്തേണ്ടതില്ലെന്നും അടുത്തുള്ള ഏതെങ്കിലും എസ്ബിഎ ബ്രാഞ്ചിലെത്തിയാൽ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ fcraonline.nic.in എന്ന പോർട്ടലിൽ വൈകാതെ ലഭ്യമാകും
