Ultimate magazine theme for WordPress.

ഉപഭോക്താക്കൾക്കായി പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് എസ്ബിഐ

മുബൈ:എസ്ബിഐ ഉപഭോക്താക്കൾക്കായി 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് ഏറ്റവും എസ്ബിഐ. 1800 1234 അല്ലെങ്കിൽ 1800 2100 എന്നിവയാണ് ആ പുതിയ ടോൾ ഫ്രീ നമ്പറുകൾ. ഈ നമ്പറുകളിലൂടെ ഉപഭോക്താക്കൾക്ക് എസ്ബിഐ കോൺടാക്റ്റ് സെന്ററിന്‍റെ വിവിധ സേവനങ്ങൾ ലഭ്യമാകും. SBIയുടെ ടോൾ ഫ്രീ നമ്പറുകളിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ട് ബാലൻസ്, നിങ്ങളുടെ അവസാന 5 ഇടപാടുകൾ, സ്റ്റേറ്റ്മെന്റ് എന്നിവ പരിശോധിക്കാം. നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനും കാർഡ് റീ-ഇഷ്യു ചെയ്യുന്നതിനുമുള്ള സേവനവും ടോൾ ഫ്രീ നമ്പറുകളിലൂടെ ലഭിക്കും. ഉപഭോക്താക്കൾക്ക് ചെക്ക് ബുക്ക് ഇഷ്യൂ, ഡിസ്പാച്ച് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കാം. TDS, നിക്ഷേപ പലിശ സർട്ടിഫിക്കറ്റ് എന്നിവയുടെ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും .എടിഎം കാർഡ് ഡിസ്പാച്ച് നിലയും പിൻ ജനറേഷനും സംബന്ധിച്ചുള്ള വിവരങ്ങളും ടോൾ ഫ്രീ നമ്പറുകളിലൂടെ അറിയാന്‍ സാധിക്കും.

Leave A Reply

Your email address will not be published.