കോട്ടയം : പുതിയതായി രൂപീകരിച്ച കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിമാരായി ഫാ തോമസ് ആനിമൂട്ടിലിനെയും സാബു കരിശ്ശേരിക്കലിനെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ബേബി മുളവേലിപ്പുറം, പ്രൊഫ മേഴ്‌സി മൂലക്കാട്ട് എന്നിവരും കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ മാത്യു തോട്ടുങ്കലും ഷൈനി സിറിയക് ചൊള്ളമ്പേലും തെരഞ്ഞെടുക്കപ്പെട്ടു.
അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ചേർന്ന പുതിയ പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമയോഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
