ഫുജൈറ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ -യു.എ.ഇ യുടെ 2023 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജൂൺ 12 നു ഗീഹോൻ ഐ പി സി ഫുജൈറ സഭാശുശ്രുഷകനായ പാസ്റ്റർ എം വി സൈമണിന്റെ ഭവനത്തിൽ കൂടിയ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
രക്ഷാധികാരിയായി പാ. ജയിംസ് ഈപ്പനും (ഫുജൈറ ചർച്ച് ഓഫ് ഗോഡ്) പ്രസിഡണ്ടായി
പാ. എം വി സൈമണും (ഗീഹോൻ ഐ പി സി ഫുജൈറ) വൈസ് പ്രസിഡണ്ടായി പാ. ജെ.എം ഫിലിപ്പും (ഫുൾ ഗോസ്പൽ പ്രെയ്സ് & പ്രയർ ഫെലോഷിപ്പ് ഫുജൈറ) സെക്രട്ടറിയായി പാ. ബിജു വർഗ്ഗീസും (ഫുജൈറ അസംബ്ലീസ് ഓഫ് ഗോഡ്) ജോയിന്റ് സെക്രട്ടറിയായി പാ. ടി.കെ അലക്സാണ്ടറും (ഷാജി,ഫുജൈറ അസംബ്ലി ചർച്ച് ) ട്രഷറാറായി ബ്ര. ലാലു പോളും (ഫുജൈറ ചർച്ച് ഓഫ് ഗോഡ്) ബ്ര. മാത്യു ശാമുവേൽ (ഫുജൈറ എ.ജി) , ബ്ര. അജി ജോയി (ഗീഹോൻ ഐ പി സി) , ബ്ര. ലിൻസൺ ജോസഫ് (എൻലൈറ്റൻ കോർഫക്കാൻ), ബ്ര. സുജു മത്തായി (ഫുജൈറ എ.ജി), ബ്ര. സജിൻ ജോയി (ചർച്ച് ഓഫ് ഗോഡ് ദിബ്ബ) , ബ്ര. വിൽസൺ തോമസ് (ഫുജൈറ ചർച്ച് ഓഫ് ഗോഡ്) തുടങ്ങിയവർ
എക്സിക്യൂട്ടീവ് അംഗങ്ങളായും ചുമതലയേറ്റു.
യു .എ .ഇ യിലെ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, കൽബ്ബ, ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പെന്തക്കോസ്ത് സഭകളുടെ ഈ ഐക്യവേദി ഫുജൈറ ആസ്ഥാനമാക്കിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
