ഐപിസി കുറവിലങ്ങാട് സെന്ററിന് പുതിയ നേതൃത്വം
കുറവിലങ്ങാട് : ഐപിസി കുറവിലങ്ങാട് സെന്ററിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും സെപ്റ്റംബർ വിളയംകോട് ഐപിസി സഭയിൽ നടന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ വേട്ടമല യുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ അടുത്ത ഒരു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പാസ്റ്റർ കെ ടി ബാബു, സെക്രട്ടറിപാസ്റ്റർ മനോജ് എൻ ഇ ,ജോയിന്റ്സെക്രട്ടറി പി ജെ തങ്കച്ചൻ, ട്രെഷറർ മാത്യു കെ ബേബി. കമ്മിറ്റി അംഗങ്ങൾ : പാസ്റ്റർ മാരായപി പി ചാക്കോ, കെജെ മാത്തുക്കുട്ടി, മാർട്ടിൻ വർഗീസ്, ഹാൻസൺ ടി പി യും സഹോദരന്മാരായ വി സി സജി, സോമൻ തോമസ്, രാജേഷ് ടി എ , പീറ്റർ ടി എ എന്നിവരെ കമ്മറ്റി അംഗങ്ങൾ ആയും തെരഞ്ഞെടുത്തു
പബ്ലിസിറ്റി കൺവീനർ.പാസ്റ്റർ മാത്തുക്കുട്ടി കെ ജെ
