Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് Chat- GPL സമ്മർ യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസത്തിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. യുവജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഈ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക. ഏപ്രിൽ 3 മുതൽ 6 വരെ വയനാട്ടിലും, ഏപ്രിൽ 17 മുതൽ 20 വരെ തൃശ്ശൂരും തിരുവല്ലയിലും, ഏപ്രിൽ 24 മുതൽ 27 വരെ എറണാകുളത്തും ആയൂരും, മെയ് 1 മുതൽ 4 വരെ അടൂരും ആണ് നടക്കുന്നത്. ക്യാമ്പ് ഫീസ് 250 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ റെജിസ്ട്രേഷനും: 9995695573,9846797909.9447566582

Leave A Reply

Your email address will not be published.