ഹ്യൂസ്റ്റൺ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിനു പുതിയ നേതൃത്വം
ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലുള്ള 16 പെന്തക്കോസ്തു ദൈവ സഭകളുടെ ഐക്യ കൂട്ടായ്മയായ ഹ്യൂസ്റ്റൺ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ പുതിയ ഭാരവാഹികളെ ഏപ്രിൽ 2നു ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു.
പാസ്റ്റർ സിബിൻ അലക്സ് (പ്രസിഡണ്ട് ), പാസ്റ്റർ ജോൺ ഐസക് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (സെക്രെട്ടറി ), കെ. സി. ജേക്കബ് (ട്രഷറർ), എബ്രഹാം തോംസൺ (ചാരിറ്റി കോർഡിനേറ്റർ ), സ്റ്റീഫൻ സാമുവേൽ (മീഡിയ കോഓർഡിനേറ്റർ ), പാസ്റ്റർ ബൈജു തോമസ് (വർഷിപ് കോഓർഡിനേറ്റർ ) എന്നിവരാണ് ഭാരവാഹികൾ.
പ്രസിഡണ്ട് പാസ്റ്റർ സിബിൻ അലക്സ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (ഹ്യൂസ്റ്റൺ) സീനിയർ പാസ്റ്ററും ഹോസ്പൈസ് ചാപ്ലയിൻ ആയും സേവനം അനുഷ്ഠിക്കുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ ഐസക് എച്ച്.പി.എഫിന്റെ മുൻ ട്രഷറാറും മൗൺട് ഒലിവു മിനിസ്ട്രി ഇന്റർനാഷനലിന്റെ സ്ഥാപകുനുമാണ്.
സെക്രട്ടറി പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ സൗത്ത്വെസ്റ്റ് ചർച്ച ഓഫ് ഗോഡിൽ അസോസിയേറ്റ് പാസ്റ്ററും ഹ്യൂസ്റ്റൺ ഔട്ട്റീച്ച് മിനിസ്ട്രിയുടെ സഹകാരിയായും പ്രവർത്തിക്കുന്നു. ട്രഷറാർ കെ.സി. ജേക്കബ് ഐ.പി.സി. ഫാമിലി കോൺഫറൻസ് സെക്രട്ടറി, എച്ച്. പി. എഫ് ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചാരിറ്റി കോർഡിനേറ്റർ എബ്രഹാം തോംസൺ വേൾഡ് ക്രിസ്ത്യൻ പ്രയർ ലൈൻ കോർഡിനേറ്ററും എച്ച് പി. എഫിന്റെ മുൻ ട്രഷറാറുമാണ്. മീഡിയ കോർഡിനേറ്റർ സ്റ്റീഫൻ സാമുവേൽ ഐ. പി. സി. ഹെബ്രോൻ ഹ്യൂസ്റ്റൺ വിഷ്വൽ മീഡിയ അസ്സോസിയേറ്റും ഐ. പി. സി. ഹ്യൂസ്റ്റൺ ഫെല്ലോഷിപ്പിന്റെ മിഷ്യൻ കോർഡിനേറ്ററുമാണ്.
വർഷിപ്പ് കോർഡിനേറ്റർ പാസ്റ്റർ ബൈജു തോമസ് കാൽവറി ഇന്ത്യൻ ഫെലോഷിപ്പിന്റെ സീനിയർ പാസ്റ്ററാണ്.
