ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ജനറൽ ക്യാമ്പ്
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം19,20 തീയതികളിൽ കുഞ്ഞുങ്ങൾക്കായി സൺഡേസ്കൂൾ ജനറൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന പ്രോഗ്രാമുകളുമായി എക്സൽ മിനിസ്ട്രീസ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നു. വൈകിട്ട് 4 മണി മുതൽ 6 മണി വരെ നടക്കുന്നു. ഈ കാലയളവിൽ നമ്മുടെ കുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന തലത്തിൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നു. ക്രിസ്ത്യൻ ലൈവ് മീഡിയയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു
