Ultimate magazine theme for WordPress.

ഐപിസി ചിറയിൻകീഴ് സെന്ററിന് പുതിയ ഭരണസമിതി

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ശനിയാഴ്ച വട്ടപ്പാറ ഹെബ്രോൺ സഭയിൽ നടന്ന സെന്റർ ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയേലും വൈസ് പ്രസിഡണ്ടായി പാസ്റ്റർ പി . എ എബ്രഹാമും സെക്രട്ടറിയായി പാസ്റ്റർ വർഗീസ് തരകനും ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി പീറ്ററും ട്രഷററായി സുവി. മനുവും പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസും ഇവാഞ്ചലിസം ബോർഡ് സുവി. മോഹൻദാസും പബ്ലിസിറ്റി കൺവീനറായി സുവി. ജസ്റ്റിൻ രാജും തെരഞ്ഞെടുക്കപ്പെട്ടു.

Sharjah city AG