ന്യൂഡൽഹി: തൊഴില്‍, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കായി 1.48 ലക്ഷം കോടി രൂപ നീക്കിവെച്ച് ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളവും പ്രത്യേക സ്റ്റൈപ്പന്‍റ് പദ്ധതിയും ആണ് തൊഴില്‍ മേഖലയ്ക്കായുള്ള പ്രധാന പ്രഖ്യാപനം.
രാജ്യത്തെ പ്രധാനപ്പെട്ട 500 സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം ഒരു കോടി പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം നല്‍കും. 5000 രൂപയായിരിക്കും സ്റ്റൈപ്പന്‍റ്. കൂടാതെ 6000 രൂപയുടെ ഒറ്റത്തവണ ധനസഹായവും ഇവര്‍ക്ക് ലഭിക്കുംപുതിയതായി ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രോവിഡന്‍റ് ഫണ്ട് വിഹിതമായാണ് ഇത് നല്‍കുന്നത്. 210 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുന്നത്
