Ultimate magazine theme for WordPress.

ഗാസയിൽ യുദ്ധം കൂടുതൽ വിപുലമാക്കുമെന്ന് നെതന്യാഹു

ഗാസ: സംഘർഷം അവസാനിപ്പിക്കണമെങ്കിൽ ഗാസയിലെ ജനത്തെ മാറ്റി പാർപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു.

പലസ്തീനികൾ ജീവിക്കുന്ന ഗാസ ഇസ്രായേലിനു സുരക്ഷിതമല്ല. ഗാസയിൽ നിന്നും ആക്രമങ്ങൾ ഇല്ലാത്ത കാലം മാത്രമായിരിക്കും ഇസ്രായേൽ സുരക്ഷിതം. അതിനാൽ പലസ്തീനികളേ ലോകത്തേ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന ആശയം മുന്നോട്ട് വയ്ക്കുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ ഗിഡിയോൺസ് ചാരിയറ്റ്‌സ് എന്ന പേരിൽ
ഗാസയിൽ ഐഡിഎഫിന്റെ വിപുലീകരിച്ച കര ഓപ്പറേഷൻ ആരംഭിച്ചു. ഇതിന്റെ അർഥം എൻക്ലേവിലെ “യുദ്ധം, ജോലി എന്നിവ പൂർത്തിയാക്കുക എന്നതാണ് . ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധം കൂടുതൽ വിപുലമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Sharjah city AG