Ultimate magazine theme for WordPress.

പ്രതിരോധമന്ത്രിയെ മാറ്റാൻ പദ്ധതിയുമായി നെതന്യാഹു: വേണ്ടെന്ന് ബിസിനസ് ഫോറം

ജറുസലേം : ഇസ്രയേലിൽ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്ന് യൊയാവ് ഗലാന്റിനെ മാറ്റി മുൻ നിയമമന്ത്രി ഗീഡിയാനെ പരിഗണിക്കാൻ പദ്ധതി. ഹമാസുമായി അടിയന്തര ധാരണയുണ്ടാക്കി ബന്ദിക്കൈമാറ്റം സാധ്യമാക്കണമെന്നാണു ഗലാൻ്റ് നിലപാട്. ഹമാസുമായി ഒരുകാരണവശാലും ധാരണ പാടില്ലെന്നാണ് ഗീഡിയാന്റെ വാദം.

ഗാലൻ്റിനെ മാറ്റുന്നതിനെതിരെ ഇസ്രയേലിലെ 200 വൻകിട കമ്പനികളുടെ തലവന്മാരുടെ കുട്ടായ്‌മയായ ബിസിനസ് ഫോറം രംഗത്തുവന്നു. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയായിരിക്കുമതെന്നു ഫോറം മുന്നറിയിപ്പു നൽകി.

Sharjah city AG

Comments are closed.