കാറില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തിലിടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍
കണ്ണൂർ:തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തിലിടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കത്തിലെ ആവശ്യം . ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ FIRരജിസ്റ്റര്‍ ചെയ്യണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.
ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട പ്രതി ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്.
