Ultimate magazine theme for WordPress.

നാസയുടെ സ്‌പേസ് എക്‌സ് ക്രൂ 9 ബഹിരാകാശ നിലയത്തിലെത്തി

ന്യൂയോർക്ക് : സുനിത വില്ല്യംസിനെയും ബുച്ച്‌ വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി. ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന സുനിത വില്ല്യംസിനെയും ബുച്ച്‌ വില്‍മോറിനെയുമായി 2025 ഫെബ്രുവരിയില്‍ പേടകം തിരിച്ച്‌ ഭൂമിയിലേക്ക് എത്തും.

ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് പേടകം വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്റ്റേഷനിലെ എസ്‌എല്‍സി-40 ല്‍ നിന്നാണ് വിക്ഷേപണം നടന്നത്. അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ആണ് ക്രൂ9 വിക്ഷേപിച്ചിരിക്കുന്നത്. കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9.

Sharjah city AG

Comments are closed.