വോയേജര്‍-2 മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ വോയേജര്‍-2 ലെ സിഗ്നലുകള്‍ ലഭിച്ചതായി നാസ അറിയിച്ചു. പേടകം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അബദ്ധത്തില്‍ തെറ്റായ കമാന്റ് നല്‍കിയതോടെ ജൂലൈ 21 നാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്. ഭൂമിയില്‍ നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയുള്ള പേടകത്തെ കണ്ടെത്താന്‍ നാസ ശ്രമം തുടരുകയായിരുന്നു. ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമം ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ നടത്തുന്നതായി വോയേജര്‍ പ്രോജക്ട് മാനേജര്‍ സൂസന്‍ ഡോഡ് പറഞ്ഞു.
