Ultimate magazine theme for WordPress.

മ്യാൻമർ ക്രൈസ്തവർ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു

നയ്പിഡോ: 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം മാനുഷികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിൽ മുങ്ങിപ്പോയ രാജ്യത്ത് സമാധാനത്തിനായി മ്യാൻമറിലെ ഇൻഡിപെൻഡന്റ് കാത്തലിക്സ് ഫോർ ജസ്റ്റിസ്, പുരോഹിതരും, മതവിശ്വാസികളും, സാധാരണക്കാരും അടങ്ങുന്ന ഒരു പ്രാദേശിക സംഘം, രാജ്യത്തു പ്രാർത്ഥന കാമ്പയിൻ ആരംഭിച്ചു. മ്യാൻമറിലെ വാണിജ്യ കേന്ദ്രമായ യാങ്കൂണിലെ സെന്റ് ആന്റണീസ് പള്ളിയിൽ ആണ് പ്രാർഥന . സമാധാനവും നീതിയും കൊണ്ടുവരാനും ഫെഡറൽ ജനാധിപത്യം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടുള്ള പ്രാർത്ഥനാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ സംഘട്ടന ബാധിത രാജ്യത്തുടനീളമുള്ള ക്രൈസ്തവരോട് സംഘം അഭ്യർത്ഥിച്ചു.യാങ്കൂണിലും മണ്ടലേയിലുമുൾപ്പെടെ വിവിധ ഇടവകകളിൽ നടക്കുന്ന ഒൻപത് ദിവസത്തെ പ്രാർത്ഥനാ പ്രചാരണത്തിലും പെരുന്നാൾ ദിന പരിപാടികളിലും ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികൾ പങ്കെടുക്കുന്നു.

Sharjah city AG