Ultimate magazine theme for WordPress.

കാനഡയിലുളള 700 ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്താൻ നീക്കം

ഒട്ടാവ: ഇന്ത്യയില്‍നിന്നുള്ള എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നിന്നും നാടുകടത്താൻ നീക്കം. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷനുവേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച പ്രവേശന ഓഫറുകൾ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണു വിദ്യാർത്ഥികളെ നാടുകടത്താൻ കനേഡിയൻ അധികൃതർ തീരുമാനിച്ചത് . കനേഡിയയിൽ സ്ഥിര താമസത്തിനായി വിദ്യാർത്ഥികൾ അപേക്ഷിച്ചപ്പോഴാണ് പ്രവേശന കത്ത് തട്ടിപ്പ് കണ്ടെത്തിയത്.
നാടുകടത്തപ്പെടാൻ സാധ്യതയുള്ള മിക്ക വിദ്യാർത്ഥികളും ഇതിനകം തന്നെ ബിരുദം നേടി, വർക്ക് പെർമിറ്റ് നേടി, ജോലി പരിചയം നേടിയിട്ടുണ്ടെന്നും കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോൾ മാത്രമാണ് പിടിക്കപ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു.

Sharjah city AG

Comments are closed.