Ultimate magazine theme for WordPress.

മദർ ഗ്ലോറി നിത്യതയിൽ

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ഇന്റർനാഷണൽ കൺവൻഷൻ ഗാന രചയിതാവും ഗായികയും കടലൂർ സെൻ്റർ മദറുമായിരുന്ന ഗ്ലോറി ജോസഫ് ( 79) നിത്യതയിൽ

കടലൂർ(തമിഴ്‌നാട്)):ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ഇന്റർനാഷണൽ കൺവൻഷൻ ഗാന രചയിതാവും ഗായികയും കടലൂർ സെൻ്റർ മദറുമായിരുന്ന ഗ്ലോറി ജോസഫ് ( 79) ഇന്ന് വെളുപ്പിന് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കടലൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 5.30ന് ടി പി എം സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ചെന്നൈ, സേലം, ബെംഗളുരു, കോയമ്പത്തൂർ, കടലൂർ എന്നിവിടങ്ങളിൽ സഭയുടെ പ്രധാന സുവിശേഷ പ്രവർത്തകയായിരുന്നു. 1964 മുതൽ ടി പി എം സഭയുടെ കൺവൻഷൻ പാട്ടുകൾ തമിഴ് , ഹിന്ദി, മലയാളം തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിൽ രചിച്ചിരുന്ന മദർ ഗ്ലോറിഅക്കാ നല്ലൊരു ഗായികയുമായിരുന്നു. ചില വർഷങ്ങൾക്ക് മുമ്പ് കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും ബ്രേൽ ലിപിയുടെ സഹായത്തോടെനമ്മുടെ പ്രധാന കൺവൻഷനുകളിൽ ഗാനങ്ങൾ ആലപിക്കുമായിരുന്നു

Leave A Reply

Your email address will not be published.