മുംബൈ: മൂത്ത സഹോദരിക്ക് കൂടുതൽ സ്നേഹം ലഭിക്കുന്നതിൽ അസൂയപ്പെട്ട് ഇളയമകൾ പ്രായമായ അമ്മയെ കുത്തിക്കൊന്നു. കുർളയിലെ ഖുറേഷി നഗറിലാണ് സംഭവം.
എഴുപത്തിയൊന്ന് വയസുള്ള അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തികൊലപ്പെടുത്തിയത് മകൾ രേഷ്മ മുസാഫർ ഖാസിയാണ് കൊലയ്ക്കുശേഷം പൊലീസ് സ്റ്റേഷനിലെത്തി രേഷ്മ കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂർച്ചയുള്ള ആയുധം കൊണ്ട് വയറ്റിലും നെഞ്ചിലും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തുകയായിരുന്നു.
മൂത്ത മകളോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്ന് രേഷ്മ വിശ്വസിച്ചിരുന്നു. ഇത് അമ്മയോടുള്ള പകയ്ക്ക് കാരണമായി.
