ബിന്‍ലാദന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ആയിരക്കണക്കിനു ബൈബിളുകളുമായി മിഷൻ ക്രൈ
ഇസ്ളാമബാദ്: ലോകത്തെ വിറപ്പിച്ചിരുന്ന തീവ്രവാദി നേതാവ് ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തുള്ള ഭവനങ്ങളിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ എത്തിക്കുന്നു. പാക്കിസ്ഥാനിലെ അബോട്ടാബാദിലെ കൂറ്റന്‍ ബംഗ്ളാവില്‍ താമ,സിച്ചിരുന്ന ലാദനെ പത്തു വര്‍ഷം മുമ്പാണ് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് ഈ വീടും പ്രദേശവും ലോകശ്രദ്ധ നേടിയിരുന്നു.തുടര്‍ന്ന് ഈ വീട് അധികാരികള്‍ ഇടിച്ചു നിരത്തിയതിനെത്തുടര്‍ന്ന് ഇവിടം കുട്ടികള്‍ക്കുള്ള കളിസ്ഥലമാക്കി മാറ്റിയിരുന്നു. എങ്കിലും ഇവിടത്തുകാര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. മുസ്ളീങ്ങള്‍ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് ക്രിസ്ത്യന്‍ സംഘടനയായ മിഷന്‍ ക്രൈയുടെ അദ്ധ്യക്ഷനായ ജാസണ്‍ വൂള്‍ഫോര്‍ഡ് ഈ പ്രദേശത്തുള്ള വീടുകളിലേക്ക് ബൈബിളുകള്‍ എത്തിക്കാനുള്ള ബ്രഹത്പദ്ധതി പ്ളാന്‍ ചെയ്തു.
ഇതിനായി 11,000 ഡോളറിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നെന്നേക്കും ഒരു കരിനിഴലായി കഴിഞ്ഞിരുന്ന അബോട്ടാബാദിലെ ജനങ്ങള്‍ ജീവവെളിച്ചം ദൈവവചനത്തിലൂടെ കാണട്ടെയെന്ന് ആഗ്രഹിക്കുകയാണ്.
