Ultimate magazine theme for WordPress.

കാണാതായ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

ഏലൂർ: അസം ദിബ്രുഗർഹ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി വൈദികൻ ഫാ. ജോസഫ് മൂലനെ (91) ആന്ധ്രാപ്രദേശിലെ ഏലൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 24-ന് ദിബ്രുഗർഹിൽ നിന്ന് കേരളത്തിലേക്ക് വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.

മാർച്ച് 24-ന് രാത്രി ഏകദേശം 10:30-ന് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി റെയിൽവേ സ്റ്റേഷനിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. തുടർന്ന് വൈദികനെ കാണാനില്ലെന്ന് രൂപതാ അധികൃതർ അറിയിപ്പ് നൽകുകയും റെയിൽവേ സംരക്ഷണ സേന തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 26-ന് രാവിലെ ഏലൂരിലെ റെയിൽവേ ട്രാക്കിന് സമീപം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Sharjah city AG

Comments are closed.