Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്കൂളിൽ വിദ്യാർത്ഥികളെ ഇസ്‌ലാമിക പ്രാർത്ഥന പഠിപ്പിച്ചതായി പരാതി

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിൽ ക്രിസ്ത്യൻ വിദ്യാർത്ഥികളെ ഇസ്‌ലാമിക പ്രാർത്ഥന (നിസ്കാരം) പരിശീലിക്കാൻ പ്രേരിപ്പിച്ചതായി പരാതി. ലിങ്കൺഷെയറിലെ സ്കൂളിൽ നടന്ന സംഭവത്തിൽ ഒരു രക്ഷിതാവ് നൽകിയ പരാതിയെത്തുടർന്ന് ബ്രിട്ടനിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘റിഫോം യുകെ’ പാർട്ടി ഡെപ്യൂട്ടി ലീഡർ റിച്ചാർഡ് ടൈസ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിക്ക് കത്തെഴുതി.

തന്റെ മകൾ രാത്രി ഉറങ്ങാൻ നേരം “ഞങ്ങൾ ഇന്നലെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു” എന്ന് പറഞ്ഞതോടെയാണ് പിതാവ് വിവരം അറിയുന്നത്. മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്ന വീഡിയോ കാണിച്ച ശേഷം അധ്യാപിക കുട്ടികളോട് അത് ചെയ്തു നോക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കുട്ടികളെ നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കുകയാണെന്ന് പിതാവ് ആരോപിച്ചു. എല്ലാവരും പ്രാർത്ഥനയുടെ രീതികൾ ചെയ്തു കാണിക്കണമെന്ന് അധ്യാപിക നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.

വിഷയത്തിൽ ഡയോസിഷൻ ബോർഡ് ഓഫ് എഡ്യൂക്കേഷൻ വിശദീകരണവുമായി രംഗത്തെത്തി. പ്രാർത്ഥനയുടെ ഭാഗമായി മുട്ടുകുത്തുന്നത് പാഠ്യപദ്ധതിയുടെ ഭാഗമല്ലെന്നും ഇതൊരു ആരാധനാ കർമ്മമായിരുന്നില്ലെന്നും അവർ അറിയിച്ചു. ഒരു കുട്ടിയെയും ഇത് ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Sharjah city AG

Comments are closed.