Ultimate magazine theme for WordPress.

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ത്ഥി സ്കോ​ള​ർ​ഷിപ്പ് അ​പേ​ക്ഷകൾ ക്ഷ​ണി​ച്ചു

കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള മ​​​ദ​​​ർ തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, പ്ര​​​ഫ.​​​ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി.​​​എ​​​ച്ച് മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​എ, സി​​​എം​​​എ, സി.​​​എ​​​സ്. സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് സ്കീം, ​​​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ഫീ ​​​റീ ഇം​​​പേ​​​ഴ്സ്മെ​​​ന്‍റ് സ്കീം ​​​എ​​​ന്നി​​​വ​​​യു​​​ടെ അപേക്ഷകൾ ക്ഷണിച്ചു.

രാ​​​ജ്യ​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ത ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ ആ​​​യ ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​​ലിം, സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന​​​ർ, പാ​​​ഴ്സി എ​​​ന്നീ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽപ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ൽ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ​​​യും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പ്രോ​​​സ്പെ​​​ക്ട​​​സും ഉ​​​ത്ത​​​ര​​​വി​​​നൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വിവരങ്ങൾക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​കാ​​​സ് ഭ​​​വ​​​നി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പു​​​മാ​​​യോ ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ സെ​​​ല്ലു​​​ക​​​ളു​​​മാ​​​യോ ​​​ബ​​​ന്ധ​​​പ്പെ​​​ടാം.

Leave A Reply

Your email address will not be published.