നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ച പട്ടാള ഭരണത്തിന് കീഴില്‍ നിന്നും രക്ഷപെട്ട് യു.എസിലെ യുവ മിഷണറി സംഘം.
ടെക്സാസിലെ ലുഫ്കിനിലുള്ള ഹാര്‍മണി ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ യുവജന വിഭാഗം ഒരു മിഷന് ടൂറിന്റെ ഭാഗമായി നൈജറിലെത്തിയിരുന്നു. ഇവര്‍ തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങാനിരിക്കെയായിരുന്നു രാഷ്ട്രീയ അട്ടിമറി നടന്നത്. വിമാനത്താവളവും അടച്ചിട്ടു. അതോടെ മിഷണറി സംഘം നൈജറില്‍ കുടുങ്ങുകയായിരുന്നു.തുടർന്ന് ഇവര്‍ റോമിലേക്ക് പോകുവാനും അവിടെനിന്നും തിരിച്ച് മാതൃരാജ്യത്തിലേക്ക് തിരിക്കുവാനും അവസരം ലഭിച്ചു.
ഇറ്റലിക്കാര്‍ മിഷണറി സംഘത്തെ അവരുടെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുവാന്‍ മനസ്സു കാട്ടിയതാണ് രക്ഷപെടലിനു വഴിയൊരുക്കിയതെന്നു സഭയുടെ പാസ്റ്റർ പറഞ്ഞു. പ്രസിഡന്റ് മൊഹമ്മദ് ബാസുമിനെ ജൂലൈ 26-ന് അട്ടിമറിച്ചാണ് പട്ടാള മേധാവി നൈജറിലെ അധികാരം പിടിച്ചത്.
