പാരീസ് : 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടി ലയണൽ മെസ്സി അർജന്റീനയ്ക്ക് മിന്നും ജയം സമ്മാനിച്ചു. മൈതാനത്തെ ഈ അസാധാരണ പ്രകടനത്തിനൊപ്പം താരം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചതാണ് ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാകുന്നത്.
മത്സരത്തിൽ മൂന്നാം ഗോളും നേടി ഹാട്രിക് തികച്ച നിമിഷം മെസ്സി കുരിശ് വരച്ച് ഇരുകൈകളും ആകാശത്തേക്ക് ഉയർത്തി ദൈവത്തിന് നന്ദി അർപ്പിച്ചു. കരിയറിലെ വലിയ നേട്ടങ്ങളിലും തന്റെ ക്രൈസ്തവ ബോധ്യങ്ങൾ മുറുകെപ്പിടിക്കുന്ന താരത്തിന്റെ ഈ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾ തത്സമയം കണ്ട ഈ കായിക വേദിയിലെ വിശ്വാസപ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറി. കളിക്കളത്തിലെ മികവിനൊപ്പം മെസ്സിയുടെ ഈ ആത്മീയ നിലപാടും കത്തോലിക്കാ വിശ്വാസികൾ ഉൾപ്പെടെയുള്ളവർ വലിയ ആവേശത്തോടെയാണ് പങ്കുവെക്കുന്നത്.

Comments are closed.