ഷാർജ : യുഎഇ യിലെ സഭാ ശുശ്രൂഷയ്ക്ക് ശേഷം ജാർഖണ്ഡിലേക്ക് സ്ഥലം മാറിപ്പോകുന്ന ഷാർജാ ബെഥേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ കോശി ഉമ്മന് യുപിഎഫ് യുഎഇ എക്സിക്യൂട്ടിവ് കമ്മിറ്റി മെമന്റൊ നൽകി ആദരിച്ചു.
ഷാർജ വർഷിപ്പ് സെന്ററിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ യുപിഎഫ് പ്രസിഡണ്ട് പാസ്റ്റർ നിശാന്ത് എം ജോർജ് അധ്യക്ഷത വഹിച്ചു.ഐ പി സി ഷാർജാ വർഷിപ് സെന്റെർ സീനിയർ പാസ്റ്റർ വിൽസൺ ജോസഫ് , യുപി എഫ് ജനറൽ സെകട്ടറി തോമസ് വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയർ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു
