തിരുവനന്തപുരം : പി.എം.ജി യൂത്ത് കേരളാ സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ പാളയത്ത് മെഗാ ബൈബിൾ ക്വിസും യൂത്ത് റിട്രീറ്റും നടന്നു. പാ ഷിബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാ ജി ജെ അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. യൂത്ത് റിട്രീറ്റ് പ്രോഗ്രാമിൽ ടൈം മാനേജ്‌മെൻ്റ് എന്ന വിഷയത്തെ ആസ്പദമാക്കി പാ ജിജി സക്കറിയ ക്ലാസുകൾ നയിച്ചു.
പാ ബിനു ആലുംമൂട്ടിൽ നേതൃത്ത്വം നൽകി. വെട്ടിയാർ പി.എം.ജി സഭ ഒന്നാം സ്ഥാനവും, പാളയം പി.എം.ജി സഭയ്ക്ക് രണ്ടാം സ്ഥാനവും, പ്ലാത്തറ പി.എം.ജി സഭാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Comments are closed.