വീണ്ടും ഇക്വിറ്റോറിയല്‍ ഗിനിയ പ്രസിഡന്റായി എംബാസോഗോ
മലബോ: വീണ്ടും ഒരു തിരഞ്ഞെടുപ്പിൽ 43 വര്‍ഷം നീണ്ട ഭരണകാലത്തിനൊടുവില്‍ ഇക്വിറ്റോറിയല്‍ ഗിനിയ പ്രസിഡന്റ് തിയോഡോറോ ഒബിയങ് ബസോഗോ വീണ്ടും പ്രധാനമത്രി. തിരഞ്ഞെടുപ്പിൽ നേടിയത് 99 ശതമാനം വോട്ടുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്ന വ്യക്തി എന്ന നേട്ടവും സ്വന്തമാക്കുകയാണ് ഈ 80 വയസുകാരന്‍.
നാം വിതച്ചത് നമ്മുക്ക് കൊയ്യാനാകുമെന്നായിരുന്നു ചരിത്രവിജയത്തിന് ശേഷം തിയോഡോറോയുടെ പ്രതികരണം. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇക്വിറ്റോറിയല്‍ ഗിനിയയ്ക്ക് വേണ്ടി മത്സരിച്ച തിയോഡോറോ 67,000 വോട്ടുകള്‍ നേടി. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ആന്ദ്രെസ് എസോനോയ്ക്കും മോണ്‍സുയ് അസുമു ബ്യൂനവെന്‍ചുറയ്ക്കും ആകെ 200ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
