പാസ്റ്റർ ടി.എസ് മാത്യുവിൻ്റെ മാതാവ് മേരിക്കുട്ടി ശാമുവേൽ നിര്യാതയായി
നിലമ്പൂർ: ഐ.പി.സി ശാലോം ബെംഗളുരു കമനഹള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.എസ്. മാത്യൂവിൻ്റെ മാതാവ് നിലമ്പൂർ എളംപിലാകോട് ഐ.പി.സി സഭാംഗം തളിക്കുന്നേൽ പരേതനായ ടി.എം. ശാമുവേലിൻ്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ (71) നിര്യാതയായി. സംസ്കാരം പിന്നീട്. നിലമ്പൂർ പുല്ലഞ്ചേരി കാടമല കുടുംബാംഗമാണ്.
മറ്റ് മക്കൾ: ജോൺസൺ ടി.എസ് ( നിലമ്പൂർ), ബോബി സാം (ഖത്തർ) മരുമക്കൾ: അനി മാത്യൂ (ബെംഗളുരു), ഷീന ജോൺസൺ ( നിലമ്പൂർ ), സ്മിതാ ബോബി (ഖത്തർ). കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് , ഫിലാഡെൽഫിയാ ഫെലോഷിപ്പ് ചർച്ച് കർണാടക ഓവർസിയർ പാസ്റ്റർ കെ.എസ്.ശാമുവേൽ എന്നിവർ പരേതയുടെ സഹോദരങ്ങളാണ്.
