ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മന്ന മിനിസ്ട്രി കൊടുമൺ
അടൂർ: കൊടുമൺ യുപിഫ് ശുശ്രൂഷകന്മാരും മന്ന മിനിസ്ട്രി ചർച്ച് കൊടുമൺ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സമാധാന സന്ദേശം നവംബർ 15 രാവിലെ 9ന് പുതുമലയിൽ നിന്നും ആരംഭിച്ച് ചന്ദനപ്പള്ളി, ഇടത്തിട്ട, വാഴവിള, പഴയ പോലീസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിൽ പരസ്യയോഗം നടത്തും സമാപന യോഗം കൊടുമൺടൗണിൽ വൈകുന്നേരം 5:45 ന് നടക്കും പാസ്റ്റർ കെ എ ഏബ്രഹാം കുറ്റപ്പുഴ പ്രസംഗിക്കും
പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് & മന്ന ക്വൊയർ ഗാനം ശുശ്രൂഷ നിർവഹിക്കും യോഗങ്ങൾ മന്ന ചർച്ച് പ്രസിഡന്റ് പാസ്റ്റർ തോമസ് ശാമൂവേൽ നേതൃത്വം നൽകും.
