Ultimate magazine theme for WordPress.

മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം

കോഴിക്കോട് : കലാപത്താൽ ദുരിതപൂർണ്ണമായ മണിപ്പൂർ ജനതയെ ചേർത്ത് പിടിച്ച്, അവരുടെ പ്രശ്ന പരിഹാരത്തിന്നായി കോഴിക്കോട് പെന്തക്കോസ്ത് സമൂഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം ജൂലൈ 23 ന് ഞായറാഴ്ച കോഴിക്കോട് നടക്കും. വൈകുന്നേരം 6 മുതൽ കോഴിക്കോട് നടക്കാവ് ഗുഡ്ന്യൂസ് ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കുന്ന പ്രാർത്ഥന സംഗമത്തിൽ കോഴിക്കോടുള്ള പെന്തക്കോസ്ത് സഭകളുടെയും സുവിശേഷ സംഘടനകളുടെയും ലീഡേഴ്‌സും സഭ വിശ്വാസികളും പങ്കെടുക്കും.

ഐ പി സി കോഴിക്കോട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ബാബു എബ്രഹാം അദ്ധ്യക്ഷത വഹിക്കും. പ്രാർത്ഥന സംഗമം അസംബ്ളീസ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സുപ്രണ്ട് റവ. വി ടി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ നോബിൾ പി. തോമസ് വിഷയവാതരണം നടത്തും.
പാസ്റ്റർമാരായ അജി ജോൺ, ഷാജി ആന്റണി, സാം എം ജോൺ, ജോണി ജോസഫ്, റോയ് മാത്യു ചീരൻ, വി.വി അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.