Ultimate magazine theme for WordPress.

മണിപ്പൂര്‍ സംഘര്‍ഷം; സര്‍വകക്ഷി യോഗം ഇന്ന്

ഡല്‍ഹി: കലാപം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യതലസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. മെയ് 3 മുതല്‍ മണിപ്പൂരില്‍ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. സമാധാന ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 25 വരെ അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.

മെയ് 3 ന് മെയ്തികളെ പട്ടികവര്‍ഗ്ഗ (എസ്ടി) ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച്‌ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയത്.

Leave A Reply

Your email address will not be published.