ഷാർജ: ദി ലിവിംഗ് വേർഡ് അസംബ്ലിസ് ഓഫ് ഗോഡ് (എജി) ചർച്ചിന്റെ പാസ്റ്ററായി മാണി ഇമ്മാനുവൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വം ദൈവസഭയുടെ ആത്മീയ ഉന്നമനത്തിനു ഒരു വലിയ മുതൽക്കൂട്ടാകും.
കഴിഞ്ഞ 17 വർഷമായി അദ്ദേഹം യു.എ.ഇയിലെ വിവിധ AG സഭകളിൽ പാസ്റ്ററായി വിശ്വസ്ത സേവനം അനുഷ്ഠിച്ചുവരുന്നതിനോടൊപ്പം, സെൻട്രൽ ഡിസ്ട്രിക്ട് കൗൺസിൽ യുഎഇ റീജിയൻ പ്രെസ്ബിറ്റർ എന്ന നിലയിലും സേവനം നിർവഹിച്ചുവരുന്നു. അദ്ദേഹം യുഎഇയിൽ ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപു ബംഗളൂരിലെ രണ്ട് എജി സഭകളിലായി ഒമ്പത് വർഷം ശുശ്രൂഷ നിർവഹിച്ചിരുന്നു.
പാസ്റ്റർ മാണി, 1993-ൽ ബെഥേൽ ബൈബിൾ കോളേജ് പുനലൂരിൽ നിന്ന് ബിആർഇ ബിരുദവും, 1998-ൽ SABC Bangalore നിന്ന് M.Div ബിരുദവും നേടിയിട്ടുണ്ട്. കണ്ണമ്മ മാണി ആണ് സഹധർമിണി . മകൻ , സാം മാണിയും ഭാര്യ ജിൻസി സാമും കുടുംബമായി ബംഗളൂരിൽ ദൈവവേലയിൽ ആയിരിക്കുന്നു ; മകളായ അനീസ് മാണി ബംഗളൂരിൽ പ്രൊഫസ്സർ ആയി പ്രവർത്തിച്ചു വരുന്നു .
പാസ്റ്റർ പി.എം. രാജുവിന് ലഭിച്ച ദൈവിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ 2000 ജൂൺ മാസത്തിൽ ആരംഭിച്ച ഇംഗ്ലീഷ് ആരാധന കർത്താവായ യേശുക്രിസ്തുവിന്റെ മഹാകൃപയാൽ ഷാർജയിലും സമീപ എമിറേറ്റുകളിലും അനേകർക്ക് ആത്മീയ വളർച്ചയ്ക്കും അനുഗ്രഹത്തിനും കഴിഞ്ഞ 25 വർഷങ്ങളായി ഇടയായിക്കൊണ്ട് ഇരിക്കുന്നു. 2025 ജൂൺ 15 ഞായറാഴ്ച, Sharjah Worship Center-ൽ സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തിൽ പാസ്റ്റർ മാണി ഔദ്യോഗികമായി ദ ലിവിങ് വേർഡ് (AG) സഭയുടെ പാസ്റ്റർ ആയി ചുമതലയേറ്റെടുക്കും.
മറ്റു സഭകളുടെ മുതിർന്ന പാസ്റ്റർമാരും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്. ദി ലിവിംഗ് വേർഡ് AG സഭയിൽ, നിലവിൽ ഇംഗ്ലീഷ് ആരാധനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്നു. കൂടാതെ, സഭയിൽ പ്രത്യേകമായി മലയാളം ആരാധനയും Children’s Church ഉം നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി ദയവായി ബന്ധപ്പെടുക Contact : Pr. Mani +971 – 55140 8410
